
നവകേരള സദസിന്റെ മുന്നോടിയായി മുണ്ടേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ കോളിൻ മൂലയിലാണ് നവകേരള വായനശാല ആരംഭിച്ചത്. 1957ൽ പ്രഥമ കേരള മന്ത്രിസഭയുടെ കാലത്ത് ഇതേ പ്രദേശത്ത് നവകേരള സ്കൂൾ ആരംഭിക്കുകയുണ്ടായിരുന്നു. അതിനുസമീപത്തായാണ് പുതിയ വായനശാലയാരംഭിച്ചിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് ഒരു പ്രദേശത്തുകാരാകെ നടത്തിയ പ്രവത്തനത്തിന്റെ ഫലമായാണ് വായനശാല സ്ഥാപിതമായത്. സംമ്പൂർണവായനശാല പഞ്ചായത്തെന്ന ലക്ഷ്യവുമായി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ് മുണ്ടേരി പഞ്ചായത്ത്. അതിനിടയിലാണ് നവകേരള സദസിന്റെ പ്രചരണ പ്രവർത്തനങ്ങൾ കടന്നുവരുന്നത്. അതാണ് ഇത്തരമൊരു വായനശാലയുടെ പിറവിക്ക് കാരണമായത്. ചെറിയ പ്രചരണകൂടാരങ്ങളുണ്ടാക്കുന്നതി
കോളിൻമൂലയിലെ ദാറുൽ ഉലൂം മദ്രസ അങ്കണത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഡോ. വി ശിവദാസൻ എംപി നവകേരള വായനശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. കേരള ചരിത്രത്തിലെ സമാനതകളിലാത്ത ബഹുജനകൂട്ടായമ സൃഷ്ട്ടിക്കാൻ അവസരമൊരുക്കുന്ന നവകേരള സദസിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനുള്ള മാതൃകാപരമായ പ്രവർത്തനമാണിതെന്ന് വി ശിവദാസൻ പറഞ്ഞു. വായനശാലയുടെ ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനായ് പള്ളികമ്മിറ്റി ഭാരവാഹികളുൾപ്പെടെയുള്ളവർ വലിയസഹായങ്ങളാണ് നൽകിയത്. എല്ലാ മതസ്തർക്കും കക്ഷിരാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾക്കപ്പുറത്ത് ഒത്തുചേരാനുള്ള പ്രവർത്തനത്തിന് പിന്തുണ നൽകിയ പള്ളികമ്മിറ്റിക്ക് പഞ്ചായത്ത് പ്രസിഡണ്ട് അനിഷ പ്രത്യേകം നന്ദിരേഖപ്പെടുത്തുകയുണ്ടായി. പ്രദേശവാസികളുൾപ്പെടെ കൈമാറിയ പുസ്തകശേഖരവും കാഞ്ഞിരോട്, ഏച്ചൂർ സർവീസ് സഹകരണ ബാങ്കുകൾ നൽകിയ പുസ്തക ഷെൽഫുകളും മൗവ്വഞ്ചേരി ബാങ്ക് നൽകിയ 25 കസേരക്കും പുറമെ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎയുടെ ടിവിയും വായനശാലയ്ക്കായി നൽകുകയുണ്ടായി. ഒരു നാടിൻറെ ആകെ പിന്തുണയോടു കൂടിയാണ് നവകേരള വായനശാലയുടെ തുടക്കം. പഞ്ചായത്ത് പ്രസിഡന്റ് അനിഷ അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് എ പങ്കജാക്ഷൻ, കെ ബാബുരാജ്, പഞ്ചായത്ത് സെക്രട്ടറി രാജൻ, മൗവ്വഞ്ചേരി ബാങ്ക് പ്രസിഡന്റ് പി ചന്ദ്രൻ, വാർഡ് മെമ്പർ ശ്യാമള, മുഹമ്മദലി, പഞ്ചായത്ത് നേതൃസമിതി കൺവീനർ ടി സി രാജഗോപാലൻ, കെ രാജീവൻ മാസ്റ്റർ, ജി രാജേന്ദ്രൻ, പി കെ രാഘവൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.