13Sep

സമ്പൂർണ വായനശാലാ പഞ്ചായത്തായി ചിങ്ങപ്പൊലി നിറവിൽ “കോട്ടയം”

കോട്ടയം : കോട്ടയം പഞ്ചായത്ത് സമ്പൂർണ വായനശാലാ പഞ്ചായത്താവുന്നു.  നാടൊന്നായി നടത്തിയ വിപുലവും വ്യത്യസ്തങ്ങളുമായ പ്രവർത്തനമാണ് എല്ലാ വാർഡിലും വായനശാലകളൊരുക്കുന്നതിന് കോട്ടയത്തെ സഹായിച്ചത്. ഡോ. വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തുൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ലൈബ്രറി കൗൺസിലും മറ്റ്…
Read More
13Sep

ചിങ്ങപ്പൊലി നിറവിൽ ഏഴോം

ഏഴോം: എല്ലാവാർഡിലും വായനശാലയൊരുക്കി ഏഴോം ചിങ്ങപ്പൊലിക്ക്തിളക്കമേകി. നാടൊന്നായി നടത്തിയ പ്രവർത്തനമാണ് എല്ലാവാർഡിലും വായനശാലകളൊരുക്കുന്നതിന് ഏഴോത്തെ സഹായിച്ചത്. പിപ്പിൾസ്മിഷന്റെ ഭാഗമായി ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഏഴോത്ത് വിപുലമായ പ്രവർത്തനങ്ങളാണ്നടന്നത്. ജില്ലാസാക്ഷരതാമിഷനും എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളും പുസ്തകശേഖരണത്തിന്പ്രത്യേകമായ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ…
Read More
13Sep

ചിങ്ങപ്പൊലിക്ക് വെൺമയേകി പയ്യന്നൂർ സമ്പൂർണ വായനശാല നഗരസഭ

ചിങ്ങപ്പൊലിക്ക് വെൺമയേകി മുഴുവൻ വാർഡുകളിലും വായനശാലകൾ സ്ഥാപിച്ച നഗരസഭയായി പയ്യന്നൂർ. കേരളത്തിലാദ്യമായാണ് ഒരു നഗരസഭയിലെ എല്ലാ വാർഡുകളിലും വായനശാലകളൊരുങ്ങുന്നത്. ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ജ്വലിക്കുന്ന സ്മൃതികളിരമ്പുന്നനാടാണ് പയ്യന്നൂർ . ദേശീയസ്വാതന്ത്ര്യസമരചരിത്രത്തിൽ രണ്ടാം ബർദോളി എന്നറിയപ്പെടുന്ന പയ്യന്നൂരിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ് വായനശാലകൾക്കുള്ളത്. ദേശീയപ്രസ്ഥാനത്തിലും…
Read More
13Sep

സമരഭൂമിയിൽ പൂക്കുന്ന വായനശാലകൾ… ചിങ്ങപ്പൊലിയെ വായനശാല വസന്തമാക്കാൻ കാങ്കോൽ-ആലപ്പടമ്പ്

മാത്തിൽ: കണ്ണൂർ ജില്ലയെ സമ്പൂർണ വായനശാലാ ജില്ലയാക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്ക് ശക്തി പകർന്ന് കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിൽ സമ്പൂർണ വായനശാല പ്രഖ്യാപനം. കർഷകസമര ചരിത്രത്തിലും നവോത്ഥാന മുന്നേറ്റത്തിലും ജ്വലിക്കുന്ന അധ്യായങ്ങൾ എഴുതിച്ചേർത്ത ഗ്രാമമാണ് ആലപ്പടമ്പ്. ആലപ്പടമ്പിന്റെ സാമൂഹ്യ മുന്നേറ്റത്തിൽ വായനശാലകൾക്ക് അതിപ്രധാന സ്ഥാനമുണ്ട്.…
Read More