
പൊതുവിടങ്ങളൊരുക്കാൻ ജനകീയ കുതിപ്പുമായി മുന്നോട് പോവുകയാണ് മാലൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ ഓരോ വാർഡിലും ഒരു വായനശാലയെന്ന ലക്ഷ്യം പകൈവരിച്ചു കഴിഞ്ഞു ഡോ. വി ശിവദാസൻ എംപി യുടെ നേതൃത്വത്തിലുള്ള പീപ്പീൾസ് മിഷന്റെ പിന്തുണയോടെയാണ് വായനശാലകൾ ഇല്ലാത്ത എല്ലാ വാർഡുകളിലും വായനശാലകൾ രൂപീകരിച്ച് സമ്പൂർണ വായനശാലാ പഞ്ചായത്തെന്ന ലക്ഷ്യം കൈവരിക്കാനായത്. ഗ്രാമ പഞ്ചായത്തിലെ 15 വാർഡുകളിലായി പതിനെട്ട് വായനശാലകളാണ് പ്രവർത്തിക്കുന്നത്. ഗ്രാമീണ വായനശാലകളെ നാടിന്റെ “അനൗദ്യോഗിക സർവ്വകലാശാലകളാക്കി” മാറ്റുന്നതിനുള്ള പ്രവത്തനങ്ങൾ പഞ്ചായത്തിന്റെ നേത്രത്വത്തിൽ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി ഹൈമാവതി പറഞ്ഞു. പൊതുവിട വ്യാപനത്തിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ പീപ്പിൾസ് മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി ആറ് വായനശാലകളാണ് ആരംഭിച്ചത്.
പൊതുസ്ഥലങ്ങളൊരുക്കാൻ നാടൊന്നായ് നിരവധി പ്രവർത്തനങ്ങളാണിവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനായുള്ള പ്രവർത്തനങ്ങളിൽ നാടിനെയാകെ അണിനിരത്തുകയാണ്.
പൊതുവിടങ്ങളും വായനശാലകളുമില്ലാത്ത വാർഡുകളിൽ ബഹുജന നേതാക്കളെയുൾപ്പെടുത്തി ജനകീയ കമ്മിറ്റികൾ രൂപീകരിക്കുകയുണ്ടായി. സ്ഥലവും കെട്ടിടങ്ങളും ജനകീയ ഇടപെടലുകളിലൂടെയാണ് കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. ആവശ്യകത മനസ്സിലാക്കി എല്ലാവിഭാഗമാളുകളും വലിയപിന്തുണയാണ് നൽകികൊണ്ടിരിക്കുന്നത്. വായനശാലകൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിലും സാംസ്ക്കാരികസംഘടനകളുടെ മുൻകൈയ്യിലും പുസ്തക ശേഖരണം നടത്തുകയുണ്ടായി. അങ്ങനെ രാജ്യത്തിന് മാതൃകയാകുന്ന മഹാമുന്നേറ്റത്തിൽ നാടാകെ കണ്ണിചേരുകയായിരുന്നു.
വാദ്യമേളങ്ങൾ മുഴങ്ങിയ ആവേശവും സന്തോഷവും അലയടിച്ചുയർന്ന അന്തരീക്ഷത്തിൽ ഡോ.വി ശിവദാസൻ എംപി യാണ് സമ്പൂർണ വായനശാലാ പ്രഖ്യാപനം നിർവഹിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി ഹൈമാവതി അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം വി കെ സനോജ്, പഞ്ചായത്ത് വൈസ് പഞ്ചായത്ത് പ്രസിഡണ്ട് സി ജനാർദ്ദനൻ, പഞ്ചായത്ത് സെക്രട്ടറി മഞ്ജുഷ പി എൻ, ജില്ലാ പഞ്ചായത്തംഗം വി ഗീത , ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ , തലശ്ശേരി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പ്രേമി പ്രേമൻ, വാർഡ് മെമ്പർ ടി പി സിറാജ് മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു