
പൊതുവിടങ്ങളൊരുക്കാൻ ജനകീയ കുതിപ്പുമായി മുന്നോട് പോവുകയാണ് തില്ലങ്കേരി. പൊതുവിട വ്യാപനത്തിന്റെ ഭാഗമായി പീപ്പിൾസ് മിഷന്റെ പ്രവർത്തനങ്ങളിലൂടെ പുതുതായി ഏഴ് വായനശാലകളാണ് ആരംഭിച്ചത്. പൊതുസ്ഥലങ്ങളൊരുക്കാൻ നാടൊന്നായ് നിരവധി പ്രവർത്തനങ്ങളാണിവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. വായനശാലകൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിലും സാംസ്ക്കാരികസംഘടനകളുടെ മുൻകൈയ്യിലും വിപുലമായ പുസ്തക ശേഖരണ പരിപാടികൾ നടത്തുകയുണ്ടായി. അങ്ങനെ രാജ്യത്തിന് മാതൃകയാകുന്ന മഹാമുന്നേറ്റത്തിൽ തില്ലങ്കേരിയും കണ്ണിചേരുകയായിരുന്നു. പഞ്ചായത്തിൽ പതിമൂന്ന് വാര്‍ഡുകളിലായി ഏഴ് ഗ്രന്ഥശാലകളാണ് നേരത്തെ പഞ്ചായത്തിൽ പ്രവര്ത്തിച്ചിന്നത്. പുതിയതായി ഏഴ് വായനശാലകൾകൂടി ആരംഭിച്ചതോടെ പതിനാലിലേക്കെത്തിയിരിക്കുകയാണ്