
എല്ലാ വാർഡിലും വായനശാലയെന്ന ഡോ. വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ ആരംഭിച്ച പിപ്പിൾസ് മിഷൻ പദ്ധതിയിൽ വ്യാപകമായാണ് വായനശാലകൾ ആരംഭിച്ചിരിക്കുന്നത്. അതിനെ അടയാളപ്പെടുത്തുന്നതാണ് പഞ്ചായത്തുകളിലും മുനിസിപാലിറ്റികലിലും നടന്ന പ്രഖ്യാപന പരിപാടികൾ. കണ്ണൂർ ജില്ലയിലെ നാല് പഞ്ചായത്തുകളിലും ഒരു മുനിസിപാലിറ്റിയിലുമാണ് വുധനാഴ്ച്ച ചിങ്ങപ്പൊലിയുടെ ഭാഗമായുള്ള സമ്പൂർണ വായനസാലാ പ്രഖ്യാപനങ്ങൾ നടന്നത്. എരഞ്ഞോളി പഞ്ചായത്ത് തല പ്രഖ്യാപനം വാദ്യമോളങ്ങളോടെ ആകർഷകമായ പരിപാടിയായാണ് സംഘടിപ്പിക്കപ്പെട്ടത്. വായനശാലകളുടെ എണ്ണത്തിൽ ഏഴിൽ നിന്നും ഇരുപതിലേക്കുള്ള എരഞ്ഞോളിയുടെ കുത്തിപ്പിൽ നാട്ടുകാരുടെയാകെ അദ്ധ്വാനത്തിന്റെയും വിയർപ്പിന്റെയും കഥകളുണ്ട്. പീപ്പിൾസ് മിഷനിലൂടെ രണ്ട് ബാലസൗഹൃദ വായനശാലകൾ ഉൾപ്പടെ പുതിയതായി ആരംഭിച്ച 13 വായനശാലകളുടെ രൂപീകരണത്തിൽ അതെല്ലാം ഉൾചേർന്നിരിക്കുന്നു. വലിയ സാംസ്കാരിക പൈതൃകം പേറുന്ന ഭൂമിയാണെങ്കിലും വായനശാലകളുടെ എണ്ണത്തിൽ അത് പ്രതിഫലിച്ചിരുന്നില്ല. ആ കുറവുകൾ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ വിജയകരമായ പരിസമാപ്തിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പ്രഖ്യാപനം.പൊതുവിടങ്ങൾ സ്ഥാപനത്തിനും വിപുലീകരണത്തിനും പീപ്പിൾസ് മിഷൻ വലിയ പ്രചോദനമായെന്നും വായനശാലകളുടെ തുടർവികസന പ്രവർത്തനങ്ങൾക്കായി പ്രത്യേക പദ്ധതി പഞ്ചായത്ത് തയ്യാറാക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് എംപി ശ്രീഷ പറഞ്ഞു. വാദ്യമേളങ്ങളോടെയാരംഭിച്ച പ്രഖ്യാപന സമ്മേളനം ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. മുകുന്ദൻ മടത്തിൽ വിശിഷ്ടാതിഥിയായി. തലശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിആർ വസന്തൻ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പി കൂടുംബശ്രി മിഷൻ കോഓഡിനേറ്റർ ഡോ. എ സുർജിത്ത് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീഷ എം പി അധ്യക്ഷത വഹിച്ചു.
സമ്പൂർണ്ണ വായനശാലകളുടെ നിറവിൽ കൂത്തുപറമ്പ് നഗരസഭയും.
കൂത്തുപറമ്പ്:മുഴുവൻ വാർഡുകളിലും വായനശാലകളുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് കൂത്തുപറമ്പ് നഗരസഭയും.കൂത്തുപറമ്പ് നഗരസഭയിലെ ഇരുപത്തിയെട്ട് വാർഡുകളിലായി പതിമൂന്ന് വായനശാലകളാണ് ഉണ്ടായിരുന്നത്. പീപ്പിൾസ് മിഷന്റെ പ്രവർത്തനങ്ങളിലൂടെ പുതിയതായി പതിനേഴ് വായനശാലകൾ രൂപീകരിച്ചതോടെ എണ്ണം മുപ്പതിലേക്കെത്തി. അതുവഴി ഇരുപത്തിയെട്ട് വാർഡുകളിലും വായനശാലകളായി. പുതിയ വായനശാലകൾക്കു പുസ്തകങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി വ്യത്യസ്തങ്ങളായ പരിപാടികളാണ് നഗരസഭയിൽ നടപ്പിലാക്കിയത്. കുട്ടികളുടെ പിറന്നാൾ ദിനവും വിവാഹവാർഷിക ങ്ങളും വായനശാലകൾക്ക് പുസ്തകങ്ങളുംഇതരസഹായങ്ങളും സമ്മാനിക്കുന്ന ദിവസങ്ങളായി മാറുകയായിരുന്നു. നഗരസഭാ ചെയർപേഴ്സൺ സുജാത ടീച്ചർ അഞ്ഞൂറിലധികം വരുന്ന തന്നറെ പുസ്ത ശേഖരം വായനശാലക്കായി നൽകുകയുണ്ടായി. ഭരണസമിതി അംഗങ്ങളും കൂടാതെ ഒട്ടനവധി നാട്ടുകാരും സമാമനമായി പ്രവർത്തിക്കുകയുണ്ടായി. ഒരു നാടിന്റെയാകെ ഒറ്റ മനസോടെയുള്ള ഒരു ജനകീയ ഉത്സവമാക്കി മാറ്റിയാണ് കൂത്തുപറമ്പ് നഗരസഭ സമ്പൂർണ പ്രഖ്യാപനത്തിലെത്തുന്നത്. വനിതാ വായനശാലയും രൂപീകരിച്ചിട്ടുണ്ട്.
നഗരസഭാതല സമ്പൂർണ്ണ വായനശാല പ്രഖ്യാപനചടങ്ങിന്റെ ഉദ്ഘാടനം കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ ഡോ. വി ശിവദാസൻ നിർവഹിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ് സമ്പൂർണ വായനശാല നഗരസഭ പ്രഖ്യാപനം നടത്തി. ചെയർപേഴ്സൺ വി സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു. സാമൂഹ്യ സാസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.
ചിങ്ങപൊലിയിൽ നൂറുമേനി
കൂത്തുപറമ്പ്: ആദിവാസി ജനവിഭാഗങ്ങളുൾപ്പെടുന്ന മേഖലകളുള്ള ചിറ്റാരിപ്പറിമ്പ് ഇനിമുതൽ സമ്പൂർണ വായനശാല പഞ്ചായത്തായിരിക്കുന്നു. കണ്ണൂർ ജില്ലയില്ലെമ്പാടും നടന്നുകൊണ്ടിരിക്കുന്ന പീപ്പിൾസ് മിഷനെന്ന മഹാമുന്നേറ്റത്തിന്റെ ഭാഗമായിമാറുകയായിരുന്നു ചിറ്റാരിപ്പറമ്പും. അതിലൂടെയാണ് എല്ലാ വാർഡിലും വായനശാലകളാരംഭിച്ചത്. വായനശാലകളിലില്ലാതിരുന്ന മൂന്ന് വാർഡുകളിൽ കൂടി പുതിയതായാരംഭിച്ചതോടെ സമ്പൂർണ വായനശാല പഞ്ചായത്തെന്ന പദവിയിലേക്ക് ചിറ്റാരിപറമ്പും മാറുകയായിരുന്നു. നിലവിൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ പതിനഞ്ചു വാർഡുകളിലായി ഇരുപത് വായനശാലകളായി മാറും. ആദിവാസി മേഖലകളിലുൾപ്പെടെയാണവ ആരംഭിച്ചത്.
ചിറ്റാരിപറമ്പ് പഞ്ചായത്ത് ഹാളിൽ നടന്ന പ്രഖ്യാപന പരിപാടി ഫോക്ലോർ അക്കാദമി സെക്രട്ടറിഎ വി അജയകുമാർ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് വി ബാലൻ അധ്യക്ഷനായിരുന്നു.കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗംഎം കെ മനോഹരൻ മുഖ്യാതിഥിയായിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിജ രാജീവൻ ,സി സി സഹില്രാജ്,സി ചന്ദ്രൻ,കുമാരൻ വയലേരി,എം റോജ,പി അശോകൻ,കെ രഘുത്തമൻ , കെവി ധർമ്മരാജൻ, അമൽരാജ്,കെ വി ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.
ചെങ്ങളായി ഗ്രാമപഞ്ചായത്ത് സമ്പൂർണ
മുഴുവൻ വാർഡുകളിലും വായനശാലകളുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടികയിൽ ചെങ്ങളായി ഗ്രാമ പഞ്ചായത്തും.പീപ്പിൾസ് മിഷന്റെ പ്രവർത്തനങ്ങളിലൂടെ വായനശാലകൾ ഇല്ലാതിരുന്ന എല്ലാ വാർഡുകളിലും വായനശാലകൾ രൂപീകരിച്ചു കഴിഞ്ഞു. ചെങ്ങളായി പഞ്ചായത്തിലെ പതിനെട്ട് വാർഡുകളിലായി പുതുതായി ആരംഭിച്ച പത്തെണ്ണം ഉൾപ്പെടെ നാൽപ്പത്തിയൊന്ന് വായനശാലകളായി കഴിഞ്ഞു. അതിലൂടെ ചെങ്ങളായി പഞ്ചായത്ത് സമ്പൂർണ വായനശാല പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
വായനശാലകളെ ജനകീയമാക്കാൻ വൈവിധ്യമാർന്ന പരിപാടികളാണ് മിഷന്റെ ഭാഗമായി പഞ്ടായത്ത് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രസിഡണ്ട് വിപി മോഹനൻ പറഞ്ഞു. യുവതി യുവാക്കളേ വായനശാലയിലേക്ക് ആകർഷിക്കാൻ ഗ്രാമ വിദ്യാ എന്ന പേരിൽ എല്ലാ ഗ്രന്ഥാലയങ്ങളിലേയും കീഴിൽ ഉദ്യോഗാർത്തികളെ കണ്ടെത്തി പി.എസ്.സി പഠന സഹായ കേന്ദ്രം രൂപീകരിച്ചു. കുട്ടികളുടെ ലൈബ്രറിയെന്ന പ്രത്യേക പദ്ധതിയും ഉണ്ടാക്കുകയുണ്ടായി. ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമായിരുന്നു കുട്ടികളുടെ പ്രസദ്ധീകരണം ശേഖരിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്കൂളുകളിലും പുസ്തക വണ്ടിയിലൂടെ നടത്തിയ പുസ്തകശേഖരണം. എസ്ടി കോളനികളിൽ രണ്ട് സാംസ്കാരികനിലയങ്ങളും എസ്സി കോളനികളിൽ നാല് സാംസ്കാരിക നിലയങ്ങളും ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ പ്രവർത്തിച്ചു വരുന്നുണ്ട്
സമ്പൂർണ്ണ ഗ്വായനശാല പ്രഖ്യാപന ചടങ്ങിൽ ഗ്രാമപഞ്ചായത്തിലെ എല്ലാ ഗ്രന്ഥാലയങ്ങളും ചേർന്ന് നിശ്ചല ദൃശ്യങ്ങൾ വാദ്യമേളങ്ങൾ ഉൾപ്പെടെ അണിനിരന്ന് പരിപ്പായി കേന്ദ്രീകരിച്ച് വർണാഭമായ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. സമ്പൂർണ വായനശാല പ്രഖ്യാപനം ചെങ്ങളായി ടൗണിൽ നടന്ന ചടങ്ങിൽ ബഹു ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐ എ എസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനൻ അദ്ധ്യക്ഷം വഹിച്ചു.പികെ വിജയൻ, അഡ്വ. കെകെ രത്നകുമാരി, ടിസി പ്രീയ. കെഎം ശോഭന, വിസി അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.
മൊകേരിയിൽ എല്ലാവാർഡിലും വായനശാല
ഗ്രന്ഥശാലാ സംഘത്തിന്റെ അമരക്കാരനായി പ്രവർത്തിച്ച സാംസ്കാരിക പ്രതിഭ ഐ.വി. ദാസിന്റെ മൊകേരിസമ്പൂർണ വായനശാല പഞ്ചായത്തായി പ്രഖ്യാപിച്ചു. പീപ്പിൾസ് മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി ഏഴ് വായനശാലകളാണിവിടെ ആരംഭിച്ചത്. അതിലൂടെ പതിനാല് വാർഡുകളിലും വായനശാലകൾ സ്ഥാപിതമായി. വിപുലവും ജനകീയവുമായ പുസ്തകശേഖരണ പരിപാടികളാണ് ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ നടന്നത്. വായനശാലകൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിലും സാംസ്ക്കാരികസംഘടനകളുടെ മുൻകൈയ്യിലും പുസ്തക ശേഖരണം നടത്തുകയുണ്ടായി.
സമ്പൂർണ വായനശാല പ്രഖ്യാപനത്തിന്റെ മുന്നോടിയായി എല്ലാ വായനശാലകളിലും കുട്ടികളുടേയും വനിതകളുടേയും ക്ലബ്ബുകൾ രൂപീകരിക്കുകയുണ്ടായി. അതിനൊപ്പം വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചു. ഒരു വാര്ഡിൽ ഒരു ഗ്രന്ഥാലയം എന്ന ലക്ഷ്യത്തിനപ്പുറം എല്ലാ മേഖലകളിലും വായനശാലകൾ നിർമ്മിക്കണമെന്ന ആഗ്രഹവുമായ് പഞ്ചായത്ത് ഭരണ സമിതി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്. മൊകേരി പഞ്ചായത്ത് സമ്പൂർണ ലൈബ്രറി പ്രഖ്യാപനം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് മിഷൻ കൺവീനർ ടി കെ ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ വിശിഷ്ടാതിഥി ആയിരുന്നു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ അധ്യക്ഷം വഹിച്ചു.