ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ മുന്നൊരുക്കമെന്ന നിലയിൽ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ മാങ്ങാട്ട്പറമ്പ് ക്യാംപസ്സില്‍ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും യോഗം ചേര്‍ന്നു. വിദ്യാർത്ഥിയൂണിയൻ ചെയർമാൻ അഭിനന്ദ് ആദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സർവ്വകലാശാല പ്രോവൈസ് ചാൻസലർ ഡോ. എ സാബു, ഡോ. ടിവി രാമകൃഷ്ണൻ എന്നിവർ സംസാരിക്കുകയുണ്ടായി. മഞ്ജുള പോയില്, ഡോ.മാളവിക പി ബിന്നി, ഡോ. സുവർണ ശങ്കർ, ഡോ. ആർകെ സുനിൽ കുമാര്‍, ഷൈജ കരുണാകരൻ, എം ആർ മനു തുടങ്ങിയവര്‍ പരിപാടിയിൽ സന്നിഹിതരായിരുന്നു.
