2022 ഡിസംബർ 29 മുതൽ 2023 ജനുവരി 3 വരെ തീയതികളിലായി കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് കൾച്ചറൽ ഫെസ്റ്റിന്റെ ഭാഗമായി നാഷണൽ സർവ്വീസ് സ്കീമുമായി ചേർന്ന് സംസ്ഥാനാടിസ്ഥാനത്തിൽ ദേശീയസ്വാതന്ത്ര്യസമരചരിത്ര ക്വിസ് സംഘടിപ്പിക്കുന്നു. ഹയർ സെക്കണ്ടറി/ കോളേജ് വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. സംസ്ഥാനതല മത്സരം ഡിസംബർ 29ന് കണ്ണൂരിലാണ് നടക്കുക. വിശദവിവരങ്ങൾക്ക് www.peoplesmission.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പേര് രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ളവർ ബന്ധപ്പെട്ട സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുമായി ബന്ധപ്പെടേണ്ടതാണ്.
