
മണ്ണിനോടും വന്യമൃഗങ്ങളോടും മല്ലടിച്ച് മണ്ണില്‍ പണിയെടുക്കുന്ന ആദിവാസികളുടേയും കുടിയേറ്റ കര്‍ഷകരുടേയും പഞ്ചായത്തായ ഉദയഗിരിയിൽ വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും പുതുകേന്ദ്രങ്ങളായി എല്ലാ വാർഡിലും വായനശാലകളൊരുങ്ങികഴിഞ്ഞു. കണ്ണൂരിന്റെ കിഴക്കന്മലയോരത്തെ നിരവധി ഗോത്രവർഗകോളനികളുള്ള ഉദയഗിരി സൃഷ്ടിച്ചിട്ടുള്ളത് നാടിന്റെ പുരോഗതിലെ പുതുനാഴികകല്ലാണ്. ഡോ. ശിവദാസന്‍ എംപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പദ്ധതിയായ പീപ്പിൾസ് മിഷനിലൂടെയാണ് ഉദയഗിരി പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി ഉദയഗിരി പഞ്ചായത്തിന്റെ മുൻകൈയ്യിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് നടന്നത്. ലൈബ്രറി പ്രവർത്തകർ, സാംസ്കാരിക സംഘടനകൾ, ബഹുജന പ്രസ്ഥാനങ്ങൾ തുടങ്ങിയവരെല്ലാം ഒറ്റകെട്ടായി പ്രസ്തുത മുന്നേറ്റത്തിനായി കൈകോർക്കുകയുണ്ടായി. അതിലൂടെയാണ് കര്‍ണ്ണാടക വനാതിര്‍ഥി പങ്കിടുന്ന മലയോര പഞ്ചായത്തിന് അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ഉദയഗിരി പഞ്ചായത്തിൽ പതിനഞ്ച് വാര്‍ഡുകളാണുള്ളത്. അതിലെല്ലായിടത്തും പത്രമാസികകളും ലൈബ്രറി കൗൺസിൽ അംഗീകാരത്തിനാവശ്യമായ പുസ്തകങ്ങളുമുള്ള നിലയിലാണ് വായനശാലകൾ ആരംഭിച്ചിട്ടുള്ളത്. കക്ഷിരാഷ്ട്രീയത്തിനും മതസങ്കുചിത ചിന്താഗതികൾക്കും അതീതമായി നാട്ടുകാർക്കെല്ലാം ഒന്നിച്ചിരിക്കാനുള്ള പൊതുവിടങ്ങളാണ് ഇവിടെയുള്ള വായനശാലകൾ. ഇവയെ ഓരോവാർഡു പ്രദേശത്തെയും താമസക്കാരുടെ വിജ്ഞാന സംമ്പാദനത്തിനും വിനോദപരിപാടികൾക്കും വികസന പ്രവർത്തനങ്ങളുടേയും കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതല്‍ ട്രൈബല്‍ കോളനികളുള്ള പഞ്ചായത്തുകളിലൊന്നാണ് ഉദയഗിരി. പതിനാറ് പട്ടിക വർഗ്ഗ കോളനികളാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെയാണ് ഗോത്രവർഗ കോളനികളിൽ നാല് വായനശാലകൾ ആരംഭിച്ചിരിക്കുന്നത്. 2020ൽ കേവലം മൂന്ന് വായനശാലകള്‍ മാത്രമുണ്ടായ സ്ഥാനത്താണിപ്പോൾ പതിനഞ്ച് വാർഡുകളിലും ലൈബ്രറികൾ ഒരുങ്ങിയിരിക്കുന്നത്. ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ മുഴുവന്‍ വാര്‍ഡുകളിലും വായനശാലകളാരംഭിക്കാനായത് പ്രവർത്തനങ്ങളിൽ വലിയനിലയിൽ ജനങ്ങളെയണിനിരത്തിയതിനാലാണ്. പീപ്പിൾസ് മിഷന്റെ “നൂറ് വസന്തം” പരിപാടിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ 10 വാർഡുകളിലായി 11 വായനശാലകൾ പ്രവർത്തനം ആരംഭിക്കുകയുണ്ടായി. അന്ന് കണ്ണൂരിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പ്രസ്തുത വായനശാലകളുടെ പ്രഖ്യാപനം നിർവ്വഹിച്ചത്. ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടായ മികച്ച പിന്തുണയാണ് ഉദയഗിരി പഞ്ചായത്തിലെ പീപ്പിൾസ് മിഷൻ പ്രവർത്തനങ്ങളെ മുന്നോട്ടുനയിച്ചത്. പഞ്ചായത്തുമെമ്പാർമാരുടേയും ബഹുജന നേതാക്കളുടേയും നേതൃത്വത്തിൽ വാർഡ് അടിസ്ഥാനത്തിൽ പ്രത്യേകം യോഗങ്ങൾ വിളിച്ചു ചേർക്കുകയുണ്ടായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും ലൈബ്രറി കൗൺസിൽ ഭാരവാഹികളുമെല്ലാം അതിലുണ്ടായിരുന്നു. പഞ്ചായത്തടിസ്ഥാനത്തിൽ ആദ്യഘട്ടയോഗത്തിലുൾപ്പെടെ പലപ്പൊഴും വി ശിവദാസൻ എംപി പങ്കെടുത്തിരുന്നു. അതിന്റെ ഭാഗമായി നടന്ന അലോചനകളെതുടർന്ന് വായനശാലകൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പഞ്ചായത്ത് പ്രത്യേകമായി പ്രോജക്ടുകൾ തയ്യാറാക്കിയത്. അതിനൊപ്പം ബഹുജനങ്ങളെ അണിനിരത്തി കൊണ്ടുള്ള പ്രവർത്തനങ്ങളും നടന്നു.
ഡോ. വി ശിവദാസൻ എംപിയുടെ നേതൃത്വത്തിലുള്ള പീപ്പിൾസ് മിഷനുണ്ടാക്കിയ ആവേശവും പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ പ്രവർത്തന സന്നദ്ധതയും ചേർന്നപ്പോൾ ഉദയഗിരി പഞ്ചായത്ത് പൊതുവിടങ്ങൾ സൃഷ്ട്ടിക്കുന്നതിൽ പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു. പതിനഞ്ചു വാർഡുകളിലായി പതിനാറ് വായനശാലകളിനി ഉദയഗിരിയിലുണ്ടാകും. 2021ലും 22ലും ഗ്രന്ഥശാലകള്‍ക്ക് ഓരോ ലക്ഷം രൂപയുടെ പുസ്ഥകങ്ങളാണ് പഞ്ചായത്ത് വാങ്ങി നല്‍കിയത്. പതിനായിരത്തിന് മുകളില്‍ പുസ്തകങ്ങളുള്ള ജില്ലയില്‍ തന്നെ അറിയപ്പെടുന്ന മാമ്പൊയില്‍ പൊതുജന വായനശാല ഗ്രന്ഥാലയവും മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് മുന്‍ കൈയ്യെടുത്ത് 15 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച പ്രവര്‍ത്തനം ആരംഭിച്ച അരിവിളഞ്ഞപൊയില്‍ പ്രതിഭ പൊതുജനവായനശാലയും ഇവയില്‍ ചിലതാണ്. ഡോ: വി ശിവദാസന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് അരിവിളഞ്ഞപൊയില്‍ പ്രതിഭ പൊതുജനവായനശാല നവീകരിക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളും ഇതിനകം ആരംഭിച്ചു. കൂടുതല്‍ പുസ്തകങ്ങളും അനുബന്ധ പരിപാടികളും സംഘടിപ്പിച്ച് കിഴക്കന്‍ മലയോരത്തെ ഈ പച്ചതുരുത്തിനെ വിനോദ-വിജ്ഞാന കേന്ദ്രമാക്കാൻ പീപ്പിൾസ് മിഷനിലൂടെ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെഎസ് ചന്ദ്രശേഖരൻ പറഞ്ഞു.
ഉദയഗിരി സമ്പൂർണ്ണ വായനശാലപ്രഖ്യാപനം കണ്ണൂർ സർവ്വകലാശാല പ്രോ വൈസ്ചാൻസിലർ Dr: A സാബു നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് KS. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വിശിഷ്ടാഥിതി ജില്ലാ ലൈബ്രറികൗൺസിൽ സെക്രട്ടറി പി.കെ വിജയൻ മുഖ്യപ്രഭാഷണംനടത്തി. വായനശാലകൾക്കുള്ള പുസ്തകങ്ങൾ വൈസ് പ്രസിഡണ്ട്ബിന്ദുഷാജു ഏറ്റുവാങ്ങി. CDS ശേഖരിച്ച പുസ്തകങ്ങൾ ചെയർ പേർസൺ സൂര്യപ്രകാശ് നൽകി. അബിഷ.KS, ഷീജവിനോദ്,
MC ജനാർദനൻ, ടെസ്സി ആലുംമൂട്ടിൽ, K. രാമചന്ദ്രൻ, B. ശ്രീകുമാർ, സെബാസ്റ്റ്യൻ കലവനാൽ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ KT. സുരേഷ്കുമാർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ആന്റണി റോഷൻ നന്ദിയും പറഞ്ഞു