
ഗ്രന്ഥശാലാ സംഘത്തിന്റേയും സംസ്ഥാന ലൈബ്രറി കൗൺസിലിന്റേയും അമരക്കാരനായി പ്രവർത്തിച്ച സാംസ്കാരിക പ്രതിഭ ശ്രീ. ഐ.വി. ദാസിന്റെ സ്വന്തം മൊകേരി വായനാവിപ്ലവത്തിന് തുടക്കം കുറിച്ച്കൊണ്ട് സമ്പൂർണ ഗ്രന്ഥശാല പഞ്ചായത്തായി അഭിമാനത്തോടെ പ്രഖ്യാപിക്കാൻ പോവുകയാണ്. പൊതുസ്ഥലങ്ങളൊരുക്കാൻ നാടൊന്നായ് നിരവധി പ്രവർത്തനങ്ങളാണിവിടെ നടത്തിക്കൊണ്ടിരിക്കുന്നത്
പതിനാല് വാര്‍ഡുകളിലായി പത്ത് വായനശാലകളാണ് പഞ്ചായത്ത് പരിധിയിൽ ഉണ്ടായിരുന്നത്. പൊതുവിട വ്യാപനത്തിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ പീപ്പിൾസ് മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി ഏഴ് വായനശാലകളാണ് ആരംഭിച്ചത്.ആരംഭിച്ചതോടെ എല്ലാ വാർഡിലും വായനശാലകളുള്ള പഞ്ചായത്തായി മൊകേരിയും മാറുകയാണ്. ജനകീയ പ്രവർത്തനങ്ങളിലൂടെ പുസ്തകശേഖരണ പരിപാടി പഞ്ചായത്തിൽ നടന്നുവരികയാണ്. വായനശാലകൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിലും സാംസ്ക്കാരികസംഘടനകളുടെ മുൻകൈയ്യിലും പുസ്തക ശേഖരണം നടത്തുകയുണ്ടായി.
പുതിയതായി ആംരംഭിക്കുന്ന ഗ്രന്ഥശാലകൾ കൂടി സംസ്ഥാന ലൈബ്രറികൗണ്സിലിൽ അഫിലിയേറ്റ് ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് ഗ്രന്ഥശാലാ പ്രവർത്തകർ. ഒരു വാര്‍ഡിൽ ഒരു ഗ്രന്ഥാലയം എന്ന ലക്ഷ്യത്തിനപ്പുറം എല്ലാ മേഖലകളിലും വായനശാലകൾ നിർമ്മിക്കണമെന്ന ആഗ്രഹവുമായ് പഞ്ചായത്ത് ഭരണ സമിതി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്.
എല്ലാ ഗ്രന്ഥാലയങ്ങളിലും കുട്ടികളുടേയും വനിതകളുടേയും ക്ലബ്ബുകൾ രൂപീകരിച്ച് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ലൈബ്രറി കൗൺസിലിന്റെ പിന്തുണയോടെ ഓരോ മാസവും സാമൂഹ്യ പ്രധ്യാന്യമുള്ളതും വിജ്ഞാന പ്രഥവും കലാ-കായികപരവുമായ പരിപാടികൾ വായനശാലകളുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ മൊകേരിയിൽ സംഘടിപ്പിച്ചു വരുന്നു.
മൊകേരി പഞ്ചായത്ത് സമ്പൂർണ ലൈബ്രറി പ്രഖ്യാപനം പഞ്ചായത്ത് ഹാളിൽ വെച്ച നടന്ന ചടങ്ങിൽ പീപ്പിൾസ് മിഷൻ കൺവീനർ ടി കെ ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ വിശിഷ്ടാതിഥി ആയിരുന്നു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ അധ്യക്ഷം വഹിച്ചു.
മൊകേരിയിൽ എല്ലാവാർഡിലും വായനശാല
ഗ്രന്ഥശാലാ സംഘത്തിന്റെ അമരക്കാരനായി പ്രവർത്തിച്ച സാംസ്കാരിക പ്രതിഭ ഐ.വി. ദാസിന്റെ മൊകേരിസമ്പൂർണ വായനശാല പഞ്ചായത്തായി പ്രഖ്യാപിച്ചു. പീപ്പിൾസ് മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി ഏഴ് വായനശാലകളാണിവിടെ ആരംഭിച്ചത്. അതിലൂടെ പതിനാല് വാർഡുകളിലും വായനശാലകൾ സ്ഥാപിതമായി. വിപുലവും ജനകീയവുമായ പുസ്തകശേഖരണ പരിപാടികളാണ് ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ നടന്നത്. വായനശാലകൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിലും സാംസ്ക്കാരികസംഘടനകളുടെ മുൻകൈയ്യിലും പുസ്തക ശേഖരണം നടത്തുകയുണ്ടായി.
സമ്പൂർണ വായനശാല പ്രഖ്യാപനത്തിന്റെ മുന്നോടിയായി എല്ലാ വായനശാലകളിലും കുട്ടികളുടേയും വനിതകളുടേയും ക്ലബ്ബുകൾ രൂപീകരിക്കുകയുണ്ടായി. അതിനൊപ്പം വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചു. ഒരു വാര്‍ഡിൽ ഒരു ഗ്രന്ഥാലയം എന്ന ലക്ഷ്യത്തിനപ്പുറം എല്ലാ മേഖലകളിലും വായനശാലകൾ നിർമ്മിക്കണമെന്ന ആഗ്രഹവുമായ് പഞ്ചായത്ത് ഭരണ സമിതി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്. മൊകേരി പഞ്ചായത്ത് സമ്പൂർണ ലൈബ്രറി പ്രഖ്യാപനം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് മിഷൻ കൺവീനർ ടി കെ ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ വിശിഷ്ടാതിഥി ആയിരുന്നു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ അധ്യക്ഷം വഹിച്ചു.