
മുഴുവൻ വാർഡുകളിലും വായനശാലകളുള്ള തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പട്ടികയിൽ ചെങ്ങളായി ഗ്രാമ പഞ്ചായത്തും. പീപ്പിൾസ്
മിഷന്റെ പ്രവർത്തനങ്ങളിലൂടെ വായനശാലകൾ ഇല്ലാതിരുന്ന എല്ലാ
വാർഡുകളിലും വായനശാലകൾ രൂപീകരിച്ചു കഴിഞ്ഞു. ചെങ്ങളായി
പഞ്ചായത്തിലെ പതിനെട്ട് വാർഡുകളിലായി പുതുതായി ആരംഭിച്ച
പത്തെണ്ണം ഉൾപ്പെടെ നാൽപ്പത്തിയൊന്ന് വായനശാലകളായി കഴിഞ്ഞു.
അതിലൂടെ ചെങ്ങളായി പഞ്ചായത്ത് സമ്പൂർണ വായനശാല പഞ്ചായത്തായി
പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
വായനശാലകളെ ജനകീയമാക്കാൻ വൈവിധ്യമാർന്ന പരിപാടികളാണ്
മിഷന്റെ ഭാഗമായി പഞ്ടായത്ത് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന്
പ്രസിഡണ്ട് വിപി മോഹനൻ പറഞ്ഞു. യുവതി യുവാക്കളേ
വായനശാലയിലേക്ക് ആകർഷിക്കാൻ ഗ്രാമ വിദ്യാ എന്ന പേരിൽ എല്ലാ
ഗ്രന്ഥാലയങ്ങളിലേയും കീഴിൽ ഉദ്യോഗാർത്തികളെ കണ്ടെത്തി പി.എസ്.സി
പഠന സഹായ കേന്ദ്രം രൂപീകരിച്ചു. കുട്ടികളുടെ ലൈബ്രറിയെന്ന പ്രത്യേക
പദ്ധതിയും ഉണ്ടാക്കുകയുണ്ടായി. ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമായിരുന്നു
കുട്ടികളുടെ പ്രസദ്ധീകരണം ശേഖരിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത്
പരിധിയിലെ മുഴുവൻ സ്കൂളുകളിലും പുസ്തക വണ്ടിയിലൂടെ നടത്തിയ
പുസ്തകശേഖരണം. എസ്ടി കോളനികളിൽ രണ്ട്
സാംസ്കാരികനിലയങ്ങളും എസ്സി കോളനികളിൽ നാല് സാംസ്കാരിക
നിലയങ്ങളും ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ പ്രവർത്തിച്ചു
വരുന്നുണ്ട്
സമ്പൂർണ്ണ ഗ്വായനശാല പ്രഖ്യാപന ചടങ്ങിൽ ഗ്രാമപഞ്ചായത്തിലെ എല്ലാ
ഗ്രന്ഥാലയങ്ങളും ചേർന്ന് നിശ്ചല ദൃശ്യങ്ങൾ വാദ്യമേളങ്ങൾ ഉൾപ്പെടെ
അണിനിരന്ന് പരിപ്പായി കേന്ദ്രീകരിച്ച് വർണാഭമായ സാംസ്കാരിക
ഘോഷയാത്ര സംഘടിപ്പിച്ചു. സമ്പൂർണ വായനശാല പ്രഖ്യാപനം
ചെങ്ങളായി ടൗണിൽ നടന്ന ചടങ്ങിൽ ബഹു ജില്ലാ കളക്ടർ എസ്
ചന്ദ്രശേഖർ ഐ എ എസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി
മോഹനൻ അദ്ധ്യക്ഷം വഹിച്ചു. പികെ വിജയൻ, അഡ്വ. കെകെ
രത്നകുമാരി, ടിസി പ്രീയ. കെഎം ശോഭന, വിസി അരവിന്ദാക്ഷൻ
തുടങ്ങിയവർ സംസാരിച്ചു.