
കുടുംബശ്രീ പുസ്തക ശേഖരണം ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. കണ്ണൂർ മേഖലയിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ സ്വീകരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടന പരിപാടി. കണ്ണൂർ ജില്ലയിലെ എല്ലാ വാർഡുകളിലും വായനശാലകൾ ആരംഭിക്കുകയെന്ന ലക്ഷ്യവുമായി പിഎംഎസ്ഡി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണയായാണ് കുടുംബശ്രീയുടെ പുസ്തകശേഖരണ പരിപാടി. അമ്പതിനായിരം പുസ്തകങ്ങളാണ് കുടംബശ്രീ ശേഖരിച്ച് നൽകുക. വായനയും വായനശാലകളും സ്ത്രീശാസ്ത്രീകരണത്തിൽ വലിയപങ്കുവഹിക്കുമെന്നത് ചരിത്രയാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ കുടുംബശ്രീയുടെ മുന്നേറ്റത്തിൽ ലൈബ്രറികളുടെ സ്ഥാപനവും വ്യാപനവും വലിയപങ്കുവഹിക്കും.
ഇന്ത്യയിലാദ്യമായി എല്ലാ വാർഡുകളിലും വായനശാലകളുള്ള ജില്ലയായ് കണ്ണൂരിനെ മാറ്റുന്നതിനായ് ജില്ലയിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഡോ. വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തുൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ലൈബ്രറി കൗൺസിലും മറ്റ് സാമൂഹ്യ സാംസ്കാരിക സംഘടനകളുമെല്ലാം ചേർന്ന് നടത്തുന്ന സംഘടിത യജ്ഞത്തിൽ കുടുംബശ്രീ അംഗങ്ങളും അണിനിരക്കുകയാണ്. അതിനായ് എല്ലാതലത്തിലുള്ള കുടുംബശ്രീ സമിതികളും സജീവമായി അണിനിരക്കും. വായനയുടേയും വായനശാലകളുടേയും പ്രധാന്യം വിളംബരം ചെയ്തുകൊണ്ടുള്ള പരിപാടികൾ അതിനായ് കുടുംബശ്രീ നേതൃത്വത്തിൽ സംഘടിപ്പിക്കും. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന മിഷൻ പ്രവർത്തനങ്ങളെ കൂടുതൽ സജീപ്പെടുത്തുന്നതിനായ് കുടുംബശ്രീ നേതൃത്വത്തിൽ പ്രദേശികമായി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്.
ലൈബ്രറി സ്ഥാപനത്തിനായ് എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും വലിയ പിന്തുണയാണ് പിഎംഎസ്ഡിക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. വായനശാലകളുടെ വ്യാപനത്തിന്റെ അടിയന്തിര ആവശ്യം ബഹുജന അവബോധമാക്കിമാറ്റുന്നതിൽ മിഷൻ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. പുതിയ വായനശാലകൾ ആരംഭിക്കപ്പെടുകയും വിപുലീകരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 2024 വർഷത്തോടെ ഇന്ത്യയിൽ ആദ്യമായൊരു ജില്ല എല്ലാ വാർഡിലും ലൈബ്രറികളുള്ള ജില്ലയായി മാറും. അത് കണ്ണൂർ ജില്ലയായിരിക്കും. വായനശാലകളുടെ സാന്ദ്രതയിൽ ലോകത്തിന്റെ നെറുകയിലേക്ക് കണ്ണൂർ എത്തിചേരും. പരമാവധി പൊതു സ്ഥലങ്ങൾ കണ്ടെത്തുകയും അതിനെ വാലയശാലകളും കളിസ്ഥലങ്ങളും സാമൂഹ്യവിജ്ഞാന വിനിമയകേന്ദ്രങ്ങളുമായി മാറ്റിതീർക്കുകയാണ് ലക്ഷ്യമിടുന്നത്. ജാതി–മത–കക്ഷിരാഷ്ട്രീയത്തിനതീ
ജില്ലയിൽ 2023 ഡിസംബർ 31 നകം വായനശാലകളില്ലാത്ത വാർഡിൽ പുതിയതായി ആരംഭിക്കുന്ന എല്ലാ വായനശാലകൾക്കും ഉദ്ഘാടനവേളയിൽ ചുരുങ്ങിയത് 100 പുസ്തകമെങ്കിലും പിഎംഎസ്ഡി നൽകുന്നതാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു പുറമെ ആദിവാസി മേഖലയിൽ പുസ്തകശേഖരം പൂർത്തിയാക്കാനാകുന്നില്ലെങ്കിൽ ഉദ്ഘാടന വേളയിൽ നൽകുന്നതിന് പുറമെ ലൈബ്രറി രജിസ്ടേഷന് ആവശ്യമായിവരുന്ന പുസ്തക ശേഖരം പൂർത്തിയാക്കുന്നതിനുള്ള സഹായവും നൽകുന്നുണ്ട്. അതിനായ് വ്യക്തികളും സ്ഥപനങ്ങളും നൽകുന്ന സഹായങ്ങൾക്ക് പുറമെയാണ് കുടുംബശ്രീ നേതൃത്വത്തിലുള്ള പുസ്തക സമാഹരണം. കുടുംബശ്രീ നേതൃത്വത്തിൽ പിന്നോക്ക പ്രദേശങ്ങളിലെ ലൈബ്രറികളെ സഹായിക്കുന്നതിനുള്ള പുസ്തക ശേഖരണം വൻവിജയമാക്കണമെന്ന് കുടുംബശ്രി ജില്ലാ കോർഡിനേറ്റർ ഡോ. എം സുർജിത്ത് അഭ്യർത്ഥിച്ചു. ചടങ്ങിൽ വി ജ്യോതി ലക്ഷ്മി അദ്ധ്യക്ഷം വഹിച്ചു.