
2022 ഡിസംബര്‍ 29 മുതല്‍ 2023 ജനുവരി 1 വരെ കണ്ണൂരില്‍ വച്ച് നടന്ന പ്രഥമ ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് നിര്‍വ്വഹിച്ചു.ഡോ വി ശിവദാസന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രമുഖ മാധ്യമ പ്രവര്ത്തകന് ശ്രീ എന്‍ റാം മുഖ്യപ്രഭാഷണം നടത്തി. വേദിയില്‍ വച്ച് ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു 102 വായനശാലകളുടെ പ്രഖ്യാപനം നടത്തി. രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.പി ദിവ്യ, അഡ്വ ബിനോയ് കുര്യന്, എം.വി ജയരാജന്, പ്രബീര്‍ പുര്കായാസ്ത, ഗോപിനാഥ് രവീന്ദ്രന്, ടി.കെ ഗോവിന്ദന് മാസ്റ്റര്‍, സുമംഗല ദാമോദരന്‍, പ്രബ്ജ്യോത് കൌര്‍, വി.കെ മധു, മുകുന്ദന് മടത്തില്‍, പി.കെ വിജയന്, കെ.വി കുഞ്ഞികൃഷ്ണന്, ഡോ സാബു അബ്ദുള്‍ ഹമീദ്, എബി എന്‍ ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.