2022 ഡിസംബർ 29 മുതൽ 2023 ജനുവരി 3 വരെ കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് പ്രതിനിധികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാനതീയതി, രജിസ്ട്രേഷൻ ചെയ്യാൻ ഉള്ള പ്രതിനിധികളുടെ ആവശ്യത്തെ തുടർന്ന് ഡിസംബർ 10 വരെ നീട്ടിയിരിക്കുന്നു. കോൺഗ്രസിന്റെ സുഗമമായ നടത്തിപ്പിന് പ്രതിനിധികളാകാൻ ഉദ്ദേശിക്കുന്ന എല്ലാവരും എത്രയും വേഗം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം എന്ന് സംഘാടകസമിതി അഭ്യർത്ഥിക്കുന്നു . https://peoplesmission.in/ എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.