2023 ജനുവരി 1 മുതൽ 3 വരെ തീയതികളിലായി കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി ഫോട്ടോക്ലിക്ക് മത്സരം സംഘടിപ്പിക്കുന്നു. പ്രാദേശികലൈബ്രറികളുടെ മൊബൈലിൽ പകർത്തിയ ചിത്രമാണ് മത്സരത്തിനയക്കേണ്ടത്.ലൈബ്രറിയുടെ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തണം.
‘ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ഫോട്ടോ ക്ലിക്ക് മത്സരത്തിലേക്ക്’ എന്ന കുറിപ്പോടെ ilckannur1@gmail.com എന്ന മെയിലിലേക്കാണ് ഫോട്ടോകൾ അയക്കേണ്ടത്.
ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി നടത്തിയിട്ടുള്ള പരിപാടികൾ, പ്രചരണ സാമഗ്രികൾ, ലൈബ്രറി ഇവയൊക്കെ ചിത്രത്തിന്റെ ഭാഗമായി ഫോട്ടോക്ലിക്ക് മത്സരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഫെയ്സ് ബുക്ക് പേജിലും www.peoplesmission.in എന്ന വെബ്സൈറ്റിലും പ്രസ്തുതഫോട്ടോകൾ അപ്ലോഡ് ചെയ്യും. അതിൽ ബഹുജനങ്ങൾ നൽകുന്ന ലൈക്കുകളുടെയും കമന്റുകളുടെയും ഷെയറുകളുടെയും അടിസ്ഥാനത്തിൽകൂടിയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. ഫോട്ടോകൾ ഡിസംബർ 15നുള്ളിൽ അയക്കേണ്ടതാണ്.