2022 ഡിസംബർ 29 മുതൽ 2023 ജനുവരി 3 വരെ തീയതികളിലായി കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് കൾച്ചറൽ ഫെസ്റ്റിന്റെ ഭാഗമായി ലളിതകലാ അക്കാഡമി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. 14 വയസുവരെയുള്ളവർ, പതിനാലിനും 18നും ഇടയിൽ പ്രായമുള്ളവർ എന്നിങ്ങനെ രണ്ട് വിഭാഗമായിട്ടാണ് മത്സരങ്ങൾ നടക്കുക. നവോത്ഥാനത്തിന്റെ വർത്തമാനം എന്നതാണ് വിഷയം. മത്സരത്തിൽ പങ്കെടുക്കുന്നവർ A3 ക്യാൻവാസിൽ വരച്ച ജലച്ചായച്ചിത്രം ഡിസം 15നകം കേരള ലളിത കലാ അക്കാഡമി, തൃശൂർ, 20 എന്ന വിലാസത്തിൽ എത്തുന്നനിലയിൽ അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ കണ്ണൂരിൽ എക്സിബിഷൻ നഗരിയിൽ പ്രദർശിപ്പിക്കുകയും മികച്ച ചിത്രങ്ങൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും.