ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി 2022 ഡിസംബർ 29 മുതൽ ജനുവരി 3 തീയതികളിലായി നടക്കുന്ന കൾച്ചറൽഫെസ്റ്റിൽ പങ്കെടുത്ത് കലാപരിപാടികൾ അവതരിപ്പിക്കാൻ ബഹുജനങ്ങൾക്ക് അവസരം നൽകുന്നു. താൽപര്യപ്പെടുന്നവർ ilckannur1@gmail.com എന്ന മെയിലിലേക്ക് അവരുടെ പേരും വിശദാംശങ്ങളും അയക്കേണ്ടതാണ്. അതല്ലെങ്കിൽ www.peoplesmission.in എന്ന വെബ്സൈറ്റിലും രജിസ്റ്റർ ചെയ്യാവുന്നതാണ്. അവതരിപ്പിക്കാനുദ്ദേശിക്കുന്ന ഇനവും പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും ആവശ്യമായിവരുന്ന സമയവും വ്യക്തമാക്കിയിരിക്കണം. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി 2022 ഡിസംബർ 1 ആയിരിക്കും. സ്ക്രീനിങിന് ശേഷമായിരിക്കും പരിപാടി അവതരിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കുക.