ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ രജിസ്ട്രേഷൻ നടത്തി പ്രതിനിധികളായി വരികയാണ് ബാങ്കിലെ ഡയറക്ടർമാരും സെക്രട്ടറിയും. പ്രസിഡണ്ട് ശ്രീജിത്ത് ചോയനും, സെക്രട്ടറി പിഎം ഹേമലതയും ഡയറക്ർമാരും ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സിൽ രജിസ്റ്റർ ചെയ്തു .
സാമൂഹ്യ പുരോഗതിക്കായുള്ള ജനകീയ യജ്ഞത്തെ തുടക്കം മുതലെ കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് പിന്തുണച്ചിരുന്നു. ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ പ്രവർത്തനങ്ങളിലും ബാങ്ക് സജീവമായി അണിനിരക്കുകയാണ്. ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി നടന്ന തദ്ദേശ സ്ഥാപന പ്രതിനിധികളുടെ ശില്പശാലയിൽ ബാങ്ക് പ്രസിഡന്റ് അടക്കമുള്ളവർ പൂർണസമയവും പങ്കാളികളായിരുന്നു.
നവംമ്പർ 7ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഫുട്ബോൾ അക്കാഡമിയും ജിംനേഷ്യവും , നാട്ടുകാർക്കായി ഒരുക്കിയ ആബുലൻസ് സംവിധാനവും കുറഞ്ഞനിരക്കിൽ മരുന്നുകൾ വിതരണം നടത്താൻ മെഡിക്കൽ ഷോപ്പും, പരിശോധനകൾക്കായി മെഡിക്കൽ ലാബും കൂടാതെ ഒരു ലൈബ്രറിയും നടത്തുകയാണ്. ഇത് അനുകരണീയമായ ഒരു മാതൃകയാണെന്ന് പ്രാതിനിധ്യ ഫീസ് ഏറ്റു വാങ്ങിക്കൊണ്ട് ഡോ വി ശിവദാസൻ എംപി പറഞ്ഞു.
ബാങ്കിന്റെ ലൈബ്രറി നിരവധി വിദ്യാർത്ഥികൾക്കൊപ്പം പഠനതൽപരരായ പലരും ഉപയോഗിക്കുന്നുണ്ട് . കതിരൂർ ബാങ്ക് ഒരു അനിതരസാധാരണമായ മാതൃകയാണ് മുന്നോട്ട് വെക്കുന്നത് എന്ന് മുകുന്ദൻ മഠത്തിൽ അഭിപ്രായപ്പെട്ടു.