ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ അനുബന്ധ സെമിനാറുകൾക്ക് വെള്ളിയാഴ്ച തുടക്കമാകും. ‘മതനിരപേക്ഷതയും ജീവിതവും’ വിഷയത്തിൽ ആദ്യ സെമിനാർ കൂടാളി പൊതുജനവായനശാലയിൽ വൈകിട്ട് നാലിന് ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനംചെയ്യും. കണ്ണൂർ സർവകലാശാല പ്രോ–- വൈസ് ചാൻസലർ ഡോ. എ സാബു മുഖ്യപ്രഭാഷണം നടത്തും.
1,500ലധികം സെമിനാറുകളാണ് സംഘടിപ്പിക്കുക. ജില്ലയിലെ 1,054 ലൈബ്രറികൾക്കുപുറമെ സർവകലാശാലാ പഠനവകുപ്പുകൾ, കോളേജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലും സെമിനാർ നടക്കും.
നൂറു വിഷയങ്ങളാണ് സെമിനാറുകൾക്കായി തെരഞ്ഞെടുത്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജ് യൂണിയൻ, എൻഎസ്എസ്, സാഹിത്യസമാജം, ക്ലബ്ബുകൾ തുടങ്ങിയവയുമായി സഹകരിച്ചാണ് സെമിനാർ.