
പൊതു ആഘോഷങ്ങള്‍, പൊതുവിടങ്ങള്‍ വികസിപ്പിക്കാനുള്ള അവസങ്ങളാക്കി മാറ്റിക്കൊണ്ടു 2022 സെപ്റ്റംബര്‍ 7 ഉത്രാട ദിനത്തില്‍ ആലക്കോടും കൂത്തുപറമ്പിലും ഗ്രന്ഥശാലകള്‍ ആരംഭിച്ചു. ഉദയഗിരി പഞ്ചായത്തും പീപ്പിള്‍സ് മിഷനും കൈകോര്‍ത്ത് യാഥാര്‍ത്യമാക്കിയ ഗ്രന്ഥശാലകള്‍ നാടിന് സമര്‍പ്പിച്ചു. അരിവിളഞ്ഞപോയില്, മുതുശ്ശേരി, പൂവംചാല് എന്നിവിടങ്ങളില്‍ ജനകീയ കൂട്ടായ്മയിലൂടെയാണ് ഗ്രന്ഥശാലകള്‍ ആരംഭിച്ചത്. പീപ്പിള്‍സ് മിഷന്റെ ചെയര്മാന് ഡോ വി ശിവദാസന്‍ എം.പി യാണ് ഈ ഗ്രന്ഥശാലകള്‍ നാടിന് സമര്‍പ്പിച്ചത്. ആദിവാസി പിന്നോക്ക മേഖലകളില്‍ പഠനവും, വിനോദവും, തൊഴില്‍ പരിശീലനവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പീപ്പിള്‍സ് മിഷന് മുന്നോട്ട് പോകുന്നത്.പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ചന്ദ്രശേഖരന് അദ്ധ്യക്ഷനായിരുന്നു. ലൈബ്രറികള്‍ക്ക് 50000 രൂപ വിലയുള്ള പുസ്തകങ്ങള്‍ ജില്ലാ ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി പി.കെ വിജയന് വിതരണം ചെയ്തു. ബിന്ദു ഷാജു, തോമസ് വെക്കത്താനം, ഷീജ വിനോദ്, സരിത ജോസ്, സാജന് കെ ജോസ്, ജോസഫ് പാലാകാവുങ്കല്, കെ.എസ് അബീഷ, വി.ടി ചെറിയാന്, ടി സുബൈര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
അതേസമയം കൂത്തുപറമ്പ് പറമ്പുക്കാവിന് ഓണസമ്മാനമായി ഗ്രന്ഥാലയം ലഭിച്ചു. പീപ്പിള്‍സ് മിഷനും സമഗ്ര ശിക്ഷ കേരളയും ജനകീയ പങ്കാളിത്തത്തോടെയാണ് ഇവിടെ ഒരു ലൈബ്രറി സ്ഥാപിച്ചത്. പിന്നോക്ക മേഖലയായ ചിറ്റാരിപ്പറമ്പ് പറമ്പുക്കാവ് ഊരിലുള്ളവര്‍ക്ക് വായനശാല ഒരു വലിയ മുതല്‍ക്കൂട്ടാവും. ഗ്രന്ഥശാലയുടെ ഉദ്ഘടനം ഡോ വി ശിവദാസന്‍ എംപി നിര്‍വ്വഹിച്ചു. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി ബാലന് അദ്ധ്യക്ഷനായി. കെ.പി ഷിബു, രാജേഷ് കടന്നപ്പള്ളി, പവിത്രന്, രമേഷ് കടൂര്‍, എന്‍ സതീന്ദ്രന്, സുനില്‍കുമാര്‍, സി.സി സഹില്രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു