
സാമൂഹ്യ വികസനത്തിനുള്ള ജനകീയ യജ്ഞം പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സഹകരണ, രജിസ്ട്രേഷന്, സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന്. സാംസ്കാരിക വകുപ്പിന്റെ ചുമതല ലഭിച്ച ശേഷമുള്ള ആദ്യ പരിപാടിയാണ് ഇത്. ഈ പരിപാടിയില്‍ വെച്ച് കഥയുടെ കുലപതി ടി.പത്മനാഭനില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങാന്‍ സാധിച്ചു എന്നത് ഏറെ സന്തോഷകരവും അഭിമാനകരവുമാണെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ വികസനത്തിനുള്ള ജനകീയ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി ആരംഭിച്ച 125 ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നല്കിയതും ജില്ലയില്‍ നിന്നും ജനകീയമായി സമാഹരിച്ചതുമായ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ഡോ.വി.ശിവദാസന്‍ എം പി അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ടി.പത്മനാഭന് ആമുഖഭാഷണം നടത്തി. രാമചന്ദ്രന് കടന്നപ്പള്ളി എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, സിറ്റി പോലീസ് കമ്മീഷണര്‍ ആര്.ഇളങ്കോ എന്നിവര്‍ മുഖ്യാതിഥികളായി.
പരിപാടിയുടെ ഭാഗമായി സാമൂഹ്യ വികസനത്തിനുള്ള ജനകീയ യജ്ഞത്തിലേക്ക് ടി.പത്മനാഭന്, രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ, എന്‍.എസ്.എസ് കോഡിനേറ്റര്‍ ശ്രീധരന് കൈതപ്രം, ചെറുകഥാകൃത്ത് പ്രീതി സുരേഷ്, യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ പ്രിയ എന്നിവര്‍ പുസ്തകങ്ങള്‍ കൈമാറി.
ടി.പതമനാഭനില് നിന്നും മന്ത്രി വി.എന്‍.വാസവന് പുസ്തകം ഏറ്റുവാങ്ങി. ടി.പത്മനാഭന്റെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആദിവാസി മേഖലയില്‍ തിരഞ്ഞെടുക്കുന്ന ലൈബ്രറികളില്‍ ടി.പത്മനാഭന് കോര്‍ണര്‍ സ്ഥാപിക്കും.
രാമചന്ദ്രന് കടന്നപ്പള്ളിയില്‍ നിന്നും ടി.പത്മനാഭന് പുസ്തകം ഏറ്റുവാങ്ങി. ശ്രീധരന് കൈതപ്രത്തില്‍ നിന്നും പി.കെ.വിജയനും പ്രീതി സുരേഷില്‍ നിന്നും വി.കെ.പ്രകാശിനിയും ടി.കെ.പ്രിയയില്‍ നിന്നും ടി.കെ.ഗോവിന്ദന് മാസ്റ്ററും പുസ്തകം ഏറ്റുവാങ്ങി.
കേരള ദിനേശ് ബീഡി സഹകരണ സംഘം സാമൂഹ്യ വികസനത്തിനുള്ള ജനകീയ യജ്ഞത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ഒരു ഗ്രന്ഥാലയം സ്പോണ്സര് ചെയ്യും. അവിടേക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സംഘ ചെയര്മാന് എം.കെ.ദിനേശ് ബാബുവും, ഡയറക്ടര്‍ പള്ളിയത്ത് ശ്രീധരനും ചടങ്ങില്‍ പ്രഖ്യാപിച്ചു. ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനവുമായി മുന്നോട്ട് വന്ന സംഘത്തിനെ മന്ത്രി വേദിയില്‍ വെച്ച് തന്നെ അഭിനന്ദിക്കുകയും ചെയ്തു.
ചടങ്ങില്‍ വെച്ച് ലൈബ്രറി കൗണ്‍സില്‍ ജില്ലാ തല വായനാ മത്സര വിജയികള്‍ക്കുള്ള അനുമോദനം ടി.പത്മനാഭന് നിര്‍വ്വഹിച്ചു. 100 വസന്തം ലൈബ്രറികള്‍ക്ക് ശാസ്ത്ര സാഹിത്യ പരിഷത്ത് സംഭാവന ചെയ്യുന്ന യുറീക്ക, ശാസ്ത്രകേരളം മാസികകളുടെ കൈമാറ്റം ശാസ്ത്രകേരളം ശാസ്ത്രകേരളം എഡിറ്റര്‍ ടി.കെ.ദേവരാജന്‍ ഫുട്ബോള്‍ താരം സി.കെ.വിനീതിന് നല്കി നിര്‍വ്വഹിച്ചു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം എം.കെ.രമേഷ് കുമാര്‍, എന്‍.എസ്.എസ് കോഡിനേറ്റര്‍ ശ്രീധരന് കൈതപ്രം, ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.പി.ബാബു, കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് സാരംഗ്, സിനിമാ സംവിധായകന് മോഹനന് പാട്യം എന്നിവര്‍ സംസാരിച്ചു. പീപ്പിള്‍സ് മിഷന് ഫോര്‍ സോഷ്യല്‍ ഡെവലപ്പ്മെന്റ് കണ്‍വീനര്‍ ടി.കെ.ഗോവിന്ദന് സ്വാഗതവും, സെക്രട്ടറി പി.കെ.വിജയന് നന്ദിയും പറഞ്ഞു.