
പീപ്പിള്‍സ് മിഷന് പദ്ധതിയില്‍ ജില്ലയിലെ ആദിവാസി മലയോര മേഖലകളില്‍ ആരംഭിച്ച വായനശാലകല്ക്കുള്ള ലാപ്ടോപ്പും പുസ്തകങ്ങളും വിതരണം ചെയ്തു. 34 വായനശാലകള്‍ക്ക് ലാപ്ടോപ്പും 12 വായനശാലകള്‍ക്ക് 250 പുസ്തകങ്ങള്‍ വീതവുമാണ് വിതരണം ചെയ്തത്.
കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ഡോ വി ശിവദാസന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന് അദ്ധ്യക്ഷനായി. പീപ്പിള്‍സ് മിഷന് ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്റ് കണ്‍വീനര്‍ ടി.കെ ഗോവിന്ദന് മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. ഇരിട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ ശ്രീലത, എമറീറ്റ്സ് എക്സിക്യൂട്ടീവ് എജുക്കേഷന്‍ എച്ച്.ആര് ഗോള്ബല് ഹെഡ് എസ് ഗണേഷ്, സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഴിക്കോടന്‍ ചന്ദ്രന്, ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു ജയന്, പഞ്ചായത്ത് പ്രസിഡന്റ്മാരായ ആന്റണി സെബാസ്റ്റ്യന്‍ (കണിച്ചാര്‍), ടി ബിന്ദു (മുഴക്കുന്ന്), റോയ് നംബുടാകം (കൊട്ടിയൂര്‍), പി പി വേണുഗോപാലന്‍ (പേരാവൂര്‍) എന്നിവര്‍ സംസാരിച്ചു. പീപ്പിള്‍സ് മിഷന് ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്റ് സെക്രട്ടറി പി.കെ വിജയന് സ്വാഗതവും, ഇരിട്ടി താലൂക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി രഞ്ജിത് കമല്‍ നന്ദിയും പറഞ്ഞു.