
ആദിവാസി പിന്നോക്ക വിഭാഗം കുട്ടികളുടെ ഉന്നമനത്തിനായി ആരംഭിച്ച നെറ്റ് വർക്ക് പദ്ധതിയുടെ ഭാഗമായുള്ള ലൈബ്രറി നവീകരണ വ്യാപനമിഷനിലേക്ക് ബാലസംഘം കൂട്ടുകാർ 18 ഏരിയകളിൽ നിന്നുമായി സ്വരൂപിച്ച പുസ്തകങ്ങൾ ശേഖരിക്കുന്നതിനായി ബാലസംഘം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പുസ്തകവണ്ടി പര്യടനം ആരംഭിച്ചു.
കണ്ണൂരിൽ ബാലസംഘം ജില്ലാ കമ്മിറ്റി ഓഫീസിന് പരിസരത്ത് വച്ച് പുസ്തകവണ്ടി എം.വി.ജയരാജൻ ഫ്ലാഗോഫ് ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ, ബാലസംഘം ജില്ലാസെക്രട്ടറി പ്രശാഖ്.കെ.പി, കൺവീനർ അഴീക്കോടൻ ചന്ദ്രൻ, കോ-ഓർഡിനേറ്റർ -കെ.എം രസിൽരാജ്, ജോ- സെക്രട്ടറി അഭിജിത്ത്.ടി, ജോ – കൺവീനർ പി.സുമേശൻ മാസ്റ്റർ, എന്നിവർ പങ്കെടുത്തു.3 ദിവസങ്ങളിലായി 18 ഏരിയകളിൽ പുസ്തകവണ്ടി പര്യടനം നടത്തും.