
പീപ്പിള്‍സ് മിഷന് പദ്ധതിയുടെ ഭാഗമായി മലയോരത്ത് ഉൾപ്പെടെ നടപ്പിലാക്കുന്ന ലൈബ്രറി വ്യാപന മിഷനിലേക്കായി ബാലസംഘം നേതൃത്ത്വത്തിൽ പുസ്തക ശേഖരണമാരംഭിച്ചു. ഇരിട്ടി ഏരിയയയിലെ 15 വില്ലേജുകളിൽ നിന്നായി ബാലസംഘം നൂറുകണക്കിന് പുസ്തകങ്ങൾ ലൈബ്രറി മിഷനിലേക്ക് കൈമാറും. ബാലസംഘം ഇരിട്ടി വില്ലേജ് ശേഖരിച്ച് 40 പുസ്തകങ്ങൾ ഇരിട്ടി വില്ലേജ് കൺവീനേഴ്സ് പഠന ക്ലാസിൽ വെച്ച് വില്ലേജ് പ്രസിഡണ്ട് അസികയിൽ നിന്ന് ഏരിയ കൺവീനർ പി വി ബിനോയ് ഏറ്റ് വാങ്ങി. ഏരിയ സെക്രട്ടറി അഫ്ലഹ് സമീൽ, വില്ലേജ് കൺവീനർ പി രഘു തുടങ്ങിയവർ പങ്കെടുത്തു.