കണ്ണൂർ: പുതുചരിത്രം രചിച്ച് ചിങ്ങപ്പൊലിക്ക് സമാപനമായി. എല്ലാ വാർഡിലും വായനശാലയെന്ന മുദ്രാവാക്യവുമായി ഡോ.വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ പീപ്പിൾസ് മിഷൻ സംഘടിപ്പിച്ച ചിങ്ങപ്പൊലിയിൽ ജില്ലയിൽ നിരവധി വായനശാലകളാണ് സ്ഥാപിക്കപ്പെട്ടത്. ഒരുമാസക്കാലത്തിനിടയിൽ മാത്രം പതിനഞ്ച് പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളും സമ്പൂർണ വായനശാലകളുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായിമാറി. അതിലൂടെ ജില്ലയിൽ മൂന്ന് നഗരസഭകളും ഇരുപത്തിയൊൻപത് പഞ്ചായത്തുകളുമായി മുപ്പത്തിരണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമ്പൂർണ വായനശാലാ പദവിയിലെത്തി. രാജ്യത്തിന് മാതൃകയാകുന്ന മഹാമുന്നേറ്റമാണിതിലൂടെ കണ്ണൂർ കാഴ്ച്ചവച്ചിരിക്കുന്നത്. വായനശാലകളുടെ സാന്ദ്രതയിൽ മറ്റൊരു പ്രദേശത്തിനും അവകാശപ്പെടാൻ പോലുമാകാത്തത്രയും വലിയ നേട്ടമാണുണ്ടാക്കിയിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ ആദിവാസി-ന്നോക്ക മേഖലകളുടെ സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ടാരംഭിച്ച “നെറ്റ് വർക്ക്” പദ്ധതിയാണ് പിന്നീട് പീപ്പിൾസ് മിഷനെന്ന പേരിലുള്ള ജനകീയ മുന്നേറ്റമായിമാറിയത്. […]