
ഏഴോം: എല്ലാവാർഡിലും വായനശാലയൊരുക്കി ഏഴോം ചിങ്ങപ്പൊലിക്ക്തിളക്കമേകി. നാടൊന്നായി നടത്തിയ പ്രവർത്തനമാണ് എല്ലാവാർഡിലും വായനശാലകളൊരുക്കുന്നതിന് ഏഴോത്തെ സഹായിച്ചത്. പിപ്പിൾസ്മിഷന്റെ ഭാഗമായി ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഏഴോത്ത് വിപുലമായ പ്രവർത്തനങ്ങളാണ്നടന്നത്. ജില്ലാസാക്ഷരതാമിഷനും എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളും പുസ്തകശേഖരണത്തിന്പ്രത്യേകമായ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നും പുസ്തകം ശേഖരണം നടന്നുവരികയാണ്. സാംസ്ക്കാരിക സംഘടനകളും പുസ്തക ശേഖരണത്തിൽ സജീവമായുണ്ട്. അങ്ങനെ രാജ്യത്തിന് മാതൃകയാകുന്ന മഹാമുന്നേറ്റത്തിൽ നാടാകെ കണ്ണിചേരുകയായിരുന്നു. കേരളത്തിന്റെ സാക്ഷരതാ പ്രവർത്തനത്തിനത്തിൽ എടുത്തുപറയേണ്ടതായ ഏടായിരുന്നു ഏഴോം പഞ്ചായത്തിന്റേത്. അതിന്റെ തുടർച്ചകൂടിയാണിതെന്നായിരുന്നു പഞ്ചായത്ത്പ്രസിഡണ്ട്പി ഗോവിന്ദന്റെ അഭിപ്രായം.
പൊതുവിട വ്യാപനത്തിന്റെ ഭാഗമായുള്ള ആദ്യഘട്ടമെന്ന നിലയിൽ വായനശാലകളും അടുത്ത ഘട്ടത്തിൽ അനുബന്ധമായി വായനശലകളിൽ ആധുനീകസൗകര്യങ്ങളുമൊരുക്കാനുമാണ് മിഷന്റെ ഭാഗമായി പഞ്ചായത്ത്ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ വിഹിതമെന്നതിനൊപ്പം ബഹുജനങ്ങളിൽനിന്നും ശേഖരിക്കുന്ന വിഭവങ്ങൾകൂടി ഉപയോഗിച്ചാണ് വിപുലീകരണത്തിന്റെ അടുത്തഘട്ടം നടപ്പിലാക്കുക. വായനശാലകളെ കാർഷീക പ്രവർത്തനത്തിലുൾപ്പെടെ പങ്കാളികളാക്കുന്നതിനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. കണ്ണൂർജില്ലയിൽ നെല്ലുൽപാദനത്തിൽ സവിശേഷമായ സംഭാവനയാണ് ഏഴോത്തിന്റെത്. അതിന്റെ വിപുലീകരണ പദ്ധതികൾ പ്രദേശിക സംമ്പദ്വ്യവസ്ഥയെ പുഷ്ട്ടിപ്പെടുത്താൻ സഹായിക്കുന്നതാണ്. അതുകൊണ്ട് വായനാവസന്തത്തിന് തിരികൊളുത്തുന്ന ചിങ്ങപ്പൊലിയെ നാടിന്റെ വികസന സങ്കൽപ്പങ്ങൾ പങ്കിടാനുള്ള അവസരമാക്കി കൂടിയാണ്കാണുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ പ്രതിഭ കേന്ദ്രത്തിലെ മുഴുവൻ വിദ്യർത്ഥികൾക്കും ശാസ്ത്രസാഹിത്യപരിഷത്ത്പ്രവർത്തകർ യുറീക്കയുടെ വാർഷീകവരിക്കാരായതിന്റെ ഭാഗമായുള്ള ആദ്യകോപ്പി നൽകുകയുണ്ടായി. ഏഴോം പഞ്ചായത്തിലെ ആകെയുള്ള പതിനാല് വാർഡുകളിലും ഇതോടെ വായനശാലകളായി. വായനശാലകളുടെ എണ്ണം നിലവിൽ ഇരുപത്തി രണ്ടായി മാറികഴിഞ്ഞു.
സംമ്പൂർണ വായനശാലാ പ്രഖ്യാപനം ഡോ.വിശിവദാസൻ എംപിയാണ്നിർവ്വഹിച്ചത്. പഞ്ചായത്ത്പ്രസിഡണ്ട്പിഗോവിന്ദൻ അദ്ധ്യക്ഷംവഹിച്ചു. സാമൂഹ്യസാസ്കാരികരംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.
Leave A Comment